സഹായ ഹസ്തവുമായി പ്രവാസി മലയാളികളും; ഹനാന് വീടുവെക്കാന്‍ അഞ്ച് സെന്റ് ഭൂമി നല്‍കും

കൊച്ചി: കൊച്ചിയില്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ പെണ്‍കുട്ടി ഹനാന് വീട് വെക്കാന്‍ അഞ്ച് സെന്റ് സ്ഥലം നല്‍കുമെന്ന് പ്രവാസി മലയാളി. കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയ് മുണ്ടക്കാട്ടാണ് ഭൂമി നല്‍കാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാം എന്നാണ് ജോയി അറിയിച്ചിരിക്കുന്നതെന്നും ബിന്ദു കൃഷ്ണ ഫെയ്സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹനാന് സ്വന്തമായി തലചായ്ക്കാനിടം എന്ന ആഗ്രഹം സഫലമാകുന്നു. വീടിനായി ഭൂമി അനുവദിക്കാന്‍ കുവൈറ്റിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജോയി മുണ്ടക്കാടന്‍ ആണ് തയാറായിരിക്കുന്നത്. എന്റെ ആവശ്യം സത്യംഓണ്‍ലൈന്‍ വഴി വായിച്ചറിഞ്ഞാണ് ജോയി മുണ്ടക്കാട് ഭൂമി നല്‍കാനുള്ള താല്പര്യം അറിയിച്ചത്. തൊടുപുഴയിലെ അല്‍ അസര്‍ കോളേജില്‍ പോയി വരുന്ന സൗകര്യം കൂടി പരിഗണിച്ചു പാലാ രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമിയാണ് നല്‍കുന്നത്. ഹനാനോടുള്ള മലയാളിയുടെ സ്നേഹമാണ് ഈ ഭൂമി സമ്മാനം. ജോയിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം.

pathram desk 2:
Related Post
Leave a Comment