നൂറുദ്ദീന്‍ മാനസിക രോഗിയെ പോലെ തന്നെ ചുറ്റിപ്പറ്റി നിന്നിരിന്നു; സൈബര്‍ ആക്രമണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഹനാന്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് ഹനാന്‍. കേരളവും സര്‍ക്കാരും തന്നോടൊപ്പം ഉണ്ടെന്നും, സൈബറിടത്തില്‍ ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഹനാന്‍ മാതൃഭൂമി ന്യൂസിനൊട് പ്രതികരിച്ചു.

മാധ്യമങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ഒരു മാനസിക രോഗിയെപോലെ നൂറുദ്ദീന്‍ തന്നെ ചുറ്റിപ്പറ്റി നിന്നുവെന്നും, മനോരമയിലെ പേരറിയാത്ത ഒരു റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടതായും ഹനാന്‍ വെളിപ്പെടുത്തി. ഇയാളുടെ ലക്ഷ്യം ഇതാണെന്ന് താന്‍ അറിഞ്ഞില്ലെന്നും ഹനാന്‍ പറയുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നും, നീതി ലഭിക്കും എന്ന് ഉറപ്പുള്ളതായും ഹനാന്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്നും പിടികൂടിയ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തില്‍ ഹനാനെതിരെയുളള പ്രചരണത്തിന് തുടക്കമിട്ടത് നൂറുദ്ധീന്‍ ആയിരുന്നു. തനികെതിരെ സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചരണം നടത്തിയത് നൂറുദ്ധീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശിയാണെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇനിയും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി വരുമെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment