തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

മണ്ണന്തല കേരളാദിത്യപുരത്ത് വെളളിയാഴ്ച വൈകീട്ടാണ് സംഭവം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കടയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. നിലവില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. ബസില്‍ എത്ര കുട്ടികള്‍ ഉണ്ടായിരുന്നു എന്നതിനെ സംബന്ധിച്ച പൂര്‍ണ കണക്കുകള്‍ ലഭ്യമല്ല.

pathram desk 2:
Related Post
Leave a Comment