സിനിമയില്‍ തന്നെ മോശമായി ചിത്രീകരിച്ചു,’സഞ്ജു’വിനെതിരെ അധോലോക നായകന്‍ അബുസലീം

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ ‘സഞ്ജു’വിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുപ്രസിദ്ധ കുറ്റവാളിയും അധോലോക നായകനുമായ അബുസലേമിന്റെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ തന്നെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.

മുംബൈ സ്ഫോടനങ്ങള്‍ നടന്ന സമയത്ത് സഞ്ജയ് ദത്ത് അധോലോക നായകനായ അബുസേലമിനെ സന്ദര്‍ശിച്ചതായും അബു സലേം മൂന്ന് എ കെ -56 തോക്കുകള്‍ കൈമാറുന്നതായും സിനിമയിലുണ്ട്. എന്നാല്‍ സഞ്ജയ് ദത്തുമായി അങ്ങനെയൊരു കൂടിക്കാഴ്ചയേ നടന്നിട്ടില്ലെന്നാണ് അബുസലേം പറയുന്നത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജുവില്‍ റണ്‍ബീര്‍ കപൂറാണ് സഞ്ജയ്ദത്തായി വേഷമിട്ടിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകളാണ് ഭേദിച്ചത്.

pathram desk 2:
Related Post
Leave a Comment