അതും ജസ്‌ന അല്ല; പോലീസ് വീണ്ടും വട്ടം കറങ്ങി

ബംഗലൂരു : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. ബംഗലൂരു മെട്രോ സ്റ്റേഷനില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജെസ്നയല്ലെന്ന് ബന്ധുക്കളും സുഹുത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്നയെ ബം?ഗലൂരുവിലെ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനില്‍ മെട്രോയില്‍ കണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.

തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ജസ്‌നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി. എന്നാല്‍ ഇത് പരിശോധിച്ച ശേഷം ദൃശ്യങ്ങളിലുള്ളത് ജെസ്നയല്ലെന്ന് ഇവര്‍ വ്യക്തമാക്കുകയായിരുന്നു. മറ്റ് മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

അതേസമയം കഴിഞ്ഞ മാസം ബം?ഗലൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെംപെഗൗഡ വിമാനത്താവളത്തിലും പൊലീസ് സംഘം കൂടുതല്‍ പരിശോധന നടത്തി. ജെസ്നയെ കാണാതായ മാര്‍ച്ച് 22 മുതല്‍ വിമാനത്താവളത്തിലെത്തിയ മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുടക്, മടിക്കേരി, മംഗളൂരു എന്നിവിടങ്ങളിലുള്ള അന്വേഷണം പൊലീസ് നടത്തിവരികയാണ്.

pathram desk 2:
Related Post
Leave a Comment