ലോട്ടറിയിലും വ്യാജന്‍; കുന്നംകുളത്ത് കച്ചവടക്കാര്‍ക്ക് തലവേദന

തൃശൂര്‍: എല്ലാ സാധനങ്ങളുടെയും വ്യാജന്‍ ലഭിക്കുന്ന സ്ഥലമെന്ന കാര്യത്തില്‍ കുന്നംകുളം കുപ്രസിദ്ധി നേരത്തെയുള്ളതാണ്. ഇപ്പോള്‍ ലോട്ടറി ടിക്കറ്റുകളുടെയും വ്യാജന്‍ ഈ പ്രദേശത്ത് ലഭ്യമായിതുടങ്ങിയിരിക്കുന്നു. ഒരേ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകള്‍ ഇറങ്ങുന്നത് വന്‍ പൊല്ലാപ്പായിരിക്കുകയാണ്. വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ ഒരു വഴിയുമില്ല. ഏജന്റുമാരെ സമീപിച്ച് സ്‌കാന്‍ ചെയ്തപ്പോഴും വ്യാജനെ പിടിക്കാനായില്ല. സമ്മാനമൊന്നും ഇല്ലെങ്കിലും ഇങ്ങനെ ടിക്കറ്റ് ഇറക്കുമോയെന്നാണ് വാങ്ങിയയാളുടെ ചോദ്യം.

പട്ടാമ്പി റോഡില്‍ താമസിക്കുന്ന ശാന്തനാണ് പോര്‍ക്കുളത്തുനിന്ന് ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്. വ്യാഴാഴ്ച രാവിലെ ഫലം നോക്കാന്‍ എടുത്തപ്പോള്‍ ഒരേ സീരീസിലും ഒരേ നമ്പറിലുമാണ് ടിക്കറ്റുകളെന്ന് മനസ്സിലായി.

സര്‍ക്കാര്‍ സീലുകള്‍ക്ക് പുറമേ കുന്നംകുളത്തെ ഏജന്‍സിയുടെ സീലുമുണ്ട്. ബാര്‍കോഡ് അനുസരിച്ച് ടിക്കറ്റ് പരിശോധിച്ചപ്പോഴും പ്രശ്‌നമൊന്നുമില്ല. ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാരോട് അന്വേഷിച്ചപ്പോള്‍ ഒരേ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍ ഇറങ്ങാനുള്ള സാധ്യത കുറവാണെന്ന് ഇവരും പറഞ്ഞു.

pathram:
Related Post
Leave a Comment