കുമ്പസാരം കൂദാശയാണ്, ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ കര്‍ദ്ദിനാള്‍

കൊച്ചി: കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ. കുമ്പസാരം കൂദാശയാണ്. ഭരണഘടനാവകാശം ചോദ്യം ചെയ്യപ്പെടരുതെന്നും കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ക്ലിമിസ് ബാബ പറഞ്ഞു.പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതാണ് സഭയുട നിലപാട്. ഇതിന്റെ പേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ പറഞ്ഞു.

കുമ്പസാരത്തിലൂടെ വനിതകള്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയരാകുന്നതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനകേസുകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല. വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

കുമ്പസാരം വഴി സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നത് മാത്രമല്ല, പുരുഷന്‍മാരെ സാമ്പത്തികമായി ബ്ലാക്ക് മെയ്ലിങ്ങിന് വിധേയരാകുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചതായും രേഖ ശര്‍മ്മ കത്തില്‍ ചൂണ്ടിക്കാട്ടി.

pathram desk 2:
Related Post
Leave a Comment