ദുല്‍ഖറിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹായ് പറഞ്ഞ് കുഞ്ഞ് മറിയം!!! സന്തോഷം കൊണ്ട് ഡിക്യൂ

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോള്‍ ഹായ് പറഞ്ഞ് ഒരു കുഞ്ഞു അതിഥിയെത്തി. മറ്റാരുമല്ല ദുല്‍ഖറിന്റെ മകള്‍ കുഞ്ഞ് മറിലം ആയിരിന്നു അത്. കര്‍വാന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ദുല്‍ഖറിനെ തേടി മറിയത്തിന്റെ ഹായ് എത്തിയത്. ഭാര്യ അമാലാണ് മരിയം പപ്പയ്ക്ക് ഹായ് പറയുന്നുണ്ടെന്ന് കുറിച്ചത്. മെസേജ് വായിച്ച ദുല്‍ഖര്‍ സന്തോഷം പുഞ്ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞു. പിന്നീട് വന്ന കുറേ മെസേജുകള്‍ തന്റെ കുടുംബത്തില്‍ നിന്നുള്ളവരുടേതാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സൂര്യ ദുല്‍ഖറിന്റെ കാലിലെ പരിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ച് ട്വിറ്ററില്‍ എത്തിയിരുന്നു. സൂര്യയ്ക്ക് പിറന്നാള്‍ ആശംസിച്ചപ്പോഴാണ് തിരിച്ച് സൂര്യയുടെ ചോദ്യം എത്തിയത്. ഹാപ്പി ബര്‍ത്ഡേ സൂര്യ അണ്ണാ, എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്. എന്നാല്‍ അതിനുള്ള സൂര്യയുടെ മറുപടിയാണ് ദുല്‍ഖറിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.

ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും താങ്കളുടെ കാലിന്റെ പരുക്ക് ഭേദമായെന്ന് വിശ്വസിക്കുന്നെന്നും മറുപടിയായി സൂര്യ പറഞ്ഞു. ‘ഭേദമായി അണ്ണാ, തിരക്കിയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച അമ്മ മഴവില്ലില്ലിന്റെ റിഹേര്‍സലിനിടെയാണ് ദുല്‍ഖറിന്റെ കാലിന് പരുക്ക് പറ്റുന്നത്. പിന്നീട് പരുക്കേറ്റ കാല്വെച്ച് തന്നെ അദ്ദേഹം ഡാന്‍സ് കളിക്കുകയും ചെയ്തു. പരിപാടിയില്‍ സൂര്യ അതിഥിയായി എത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment