‘ഇനി ഒരു മക്കളെയും പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാതിരിക്കട്ടെ’….തനിക്കു നീതി കിട്ടിയെന്ന് ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ തനിക്കു നീതി കിട്ടിയെന്നു തന്നെയാണ് കരുതുന്നതെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. തന്റെ കണ്ണീര് ഒരുകാലത്തും തോരില്ല. എന്നാല്‍ ഇനി ഒരു മക്കളെയും പൊലീസുകാര്‍ ഇതുപോലെ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാന്‍ ഇടയാക്കരുതെന്ന് പ്രഭാവതിയമ്മ പറഞ്ഞു.

കുറ്റക്കാര്‍ക്കു പരമാവധി ശിക്ഷ കിട്ടുമെന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. ഇതുവരെ ഇത്തരമൊരു വിധി ഉണ്ടായിട്ടില്ല. ഇതൊരു പുതിയ കേരളമാണെന്നും ഇനി പൊലീസുകാര്‍ ഇതുപോലെ ആളെ പിടിച്ചുകൊണ്ടുപോയി കൊല്ലരുതെന്നും പ്രഭാവതി അമ്മ പറഞ്ഞു. തന്റെ പ്രാര്‍ഥന ദൈവം കേട്ടെന്ന് അവര്‍ പറഞ്ഞു.

ഈ പൊലീസുകാര്‍ എവിടെ പോയാലും ശിക്ഷയില്‍ ഇളവു കിട്ടില്ല. കേസിനെ കഴിയുംവിധമെല്ലാം തടസപ്പെടുത്താന്‍ അവര്‍ നോക്കിയതാണ്. ഇനി ശിക്ഷയില്‍ മാറ്റമുണ്ടാവുമെന്നു കരുതുന്നില്ല. ഇക്കാലമത്രയും കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രഭാവതിയമ്മ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

pathram desk 2:
Related Post
Leave a Comment