കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രികളെ ഞെട്ടിച്ചിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു.
കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. പക്ഷേ, എന്റെ കാര്യത്തില്‍ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നടി പറയുന്നു.
കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും മോശമായി പീഡിപ്പിച്ചതെന്നും ശ്രീ റെഡ്ഡി തുറന്നു പറയുന്നു.
നടന്‍ നാനിയ്ക്ക് പിന്നാലെ ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരേയും നടി രംഗത്ത് വന്നിട്ടുണ്ട്. ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിച്ചു മാറ്റാനുണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും ശ്രീ റെഡ്ഡി പറഞ്ഞിട്ടുണ്ട്.
എല്ലാവര്‍ക്കുമെതിരെ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ ശ്രീറെഡ്ഡിയോട് വീഡിയോയും തെളിവുകള്‍ നിരത്താന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ് നടന്മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തമിഴ് മക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. വീഡിയോ ക്ലിപ്പുകള്‍ പുറത്തിറക്കാനാണ് തമിഴ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
തമിഴരെ പ്രീതിപ്പെടുത്താനായി ശ്രീറെഡ്ഡി ഇപ്പോള്‍ തമിഴ് ഡബ്സ്മാഷ് പുറത്തിറക്കുന്നുണ്ട്. ഞങ്ങള്‍ ചോദിച്ച വീഡിയോ ഇതല്ല. വേറെ വീഡിയോ തരൂ എന്ന് പരസ്യമായി നടി അധിക്ഷേപിച്ച് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇനി ആരൊക്കെയാണ് ലിസ്റ്റില്‍ ഉള്ളതെന്ന് അറിയാനുള്ള ആകാംഷയിലാണ് ജനങ്ങള്‍. ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീറെഡ്ഡി പറഞ്ഞിരിന്നു.
Leave a Comment