ഫഹദിന്റെ ‘വരത്തന്റ’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വരത്തന്‍’ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 22നാണ് ചിത്രത്തിന്റെ റിലീസ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും നേരത്തേ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ‘വരത്തന്റെ’ ഓരോ വാര്‍ത്തയ്ക്കും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്നിവയാണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റ് ഫഹദ് ഫാസില്‍ ചിത്രങ്ങള്‍.അതേസമയം, മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം പതിപ്പായ ബിലാലാണ് അമല്‍ നീരദിന്റെ അടുത്ത ചിത്രം.

ബിഗ് ബിയില്‍ കണ്ട ബിലാല്‍ ജോണ്‍ കുരിശിങ്കലിനേക്കാള്‍ മാസായിരിക്കും ‘ബിലാല്‍’ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തായാലും 2018ല്‍ തന്നെ ബിലാല്‍ സംഭവിക്കും എന്നാണ് ബിലാലിനെ കുറിച്ച് അമല്‍ നീരദ് പറഞ്ഞത്. ‘ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം അതാണ് ‘ബിലാല്‍’. അദ്ദേഹം പറയുന്നു.

pathram desk 2:
Related Post
Leave a Comment