മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള ‘അമ്മ’ യോഗത്തിനു ശേഷം ഇതിന്റെ ആദ്യശ്രമം നടന്നിരിന്നു. എന്നാല്‍ അതു പാളിപ്പോകുകയായിരുന്നു.
അമ്മ യോഗത്തിനു ശേഷം മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയത്. മുന്‍ അവാര്‍ഡ് ജേതാവായ ഒരു സംവിധായകനും ഒരു മുന്‍ നടിയും ചേര്‍ന്നാണ് അതിനുള്ള ശ്രമം നടത്തിയത്. സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച് ഇവര്‍ പ്രസ്താവനയിറക്കാന്‍ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്നായിരുന്നു ഇവര്‍ നടിമാരോടു പറഞ്ഞ്.
ഇതില്‍ നാലുപേര്‍ നടി മേനകയുമായി ബന്ധപ്പെടുകയും എന്താണു സത്യാവസ്ഥയെന്നു ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഇതു ‘അമ്മ’യുടെ സംയുക്ത തീരുമാനമാണെന്നും മോഹന്‍ലാലിന് വ്യക്തിപരമായ പങ്കില്ലെന്നും ഇവര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇത്തരമൊരു പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ ഇവര്‍ എട്ടുപേരും വിസമ്മതിച്ചു. അതിനു ശേഷമാണ് കന്നഡ സിനിമയില്‍പോയി ശ്രമം നടത്തിയത്. ഇത്തവണ നടിയില്ലായിരുന്നു പകരം ഒരു സംവിധായകനായിരുന്നു കന്നഡ താരങ്ങളോടു സംസാരിച്ചത്.
എന്നാല്‍ കാര്യങ്ങള്‍ പഠിക്കാതെ ഇത്തരമൊരു നീക്കം നടത്താനാകില്ലെന്നു അവര്‍ പറഞ്ഞതോടെയാണു ബംഗളൂരുവില്‍ താരങ്ങളുമായി ബന്ധമില്ലാത്ത സംഘടനയുടെ പേരില്‍ പ്രതിഷേധ യോഗം നടത്തുകയാണ് ചെയ്തത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി(കെ.എഫ്.ഐ), ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്റ് ഇക്വാളിറ്റി (ഫയര്‍) തുടങ്ങിയ തുടങ്ങിയ ചലച്ചിത്ര സംഘടനകളും താരങ്ങളുമാണ് അമ്മക്കെതിരെ അന്ന് രംഗത്തുവന്നത്. ഇതില്‍ കന്നഡയിലെ അറിയപ്പെടുന്ന ഒരു താരമോ സാങ്കേതിക വിദഗ്ദനോ പങ്കെടുത്തില്ല. പക്ഷെ വാര്‍ത്ത സൃഷ്ടിക്കാനായി.
രണ്ട് ശ്രമവും പാളിയപ്പോഴാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ പേരില്‍ ഒപ്പു ശേഖരണം നടത്തിയത്. ഇവരുടെ പട്ടികയിലുള്ള ആദ്യ പേരായ നടന്‍ പ്രകാശ് രാജ് തന്നെ താന്‍ അറിയാതെയാണു ഇതു ചെയ്തതെന്നു വ്യക്തമാക്കിയതോടെ ഇതിനു പുറകിലെ സത്യസന്ധ്യതയെ സംശയിക്കേണ്ട അവസ്ഥയായി. തന്നെ ഇതിനായി ആരും വിളിച്ചിട്ടില്ലെന്നും താന്‍ അറിഞ്ഞിട്ടെ യില്ലെന്നുമാണു പ്രകാശ് രാജ് പറഞ്ഞത്. ഒപ്പുവച്ചുവെന്നു പറയുന്ന ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലാകട്ടെ തനിക്ക് ഒപ്പുവയ്ക്കാനായി അയച്ചുതന്ന കുറിപ്പില്‍ മോഹന്‍ലാലിന്റെയോ ഇന്ദ്രന്‍സിന്റെയോ പേരില്ലായിരുന്നുവെന്നും ചടങ്ങു നന്നായി നടത്താനുള്ള നിര്‍ദേശം മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.
പക്ഷെ സന്തോഷിന്റേതെന്ന പേരില്‍ നല്‍കിയ കത്തില്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന ഭാഗം കൂട്ടിച്ചേര്‍ത്തിരുന്നു. തന്നെ ചതിച്ചു എന്നാണു സന്തോഷ് പറയുന്നത്. സന്തോഷിനു കത്തിന്റെ ഡ്രാഫ്റ്റ് എന്ന വ്യാജേന വാട്ട്സാപ്പ് സന്ദേശം അയച്ചതും ഈ അവാര്‍ഡു സംവിധായകനാണെന്നാണ് സൂചന. ഇവരെ മാറ്റി നിര്‍ത്തിയാല്‍ ഒപ്പുവച്ചവരുടെ പട്ടികയില്‍ സിനിമയില്‍ സജീവമായവര്‍ കുറവാണ്. സിനിമയുമായി കാര്യമായ ബന്ധമില്ലാത്ത സാംസ്‌കാരിക നായകരാണ് പലരും.
Leave a Comment