പറവൂരില്‍ പത്ത് വര്‍ഷമായി കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് മാതാപിതാക്കളുടെ കൊടുംക്രുരത

കൊച്ചി: പറവൂരില്‍ 10 വര്‍ഷമായി മൂന്നു കുട്ടികള്‍ വീട്ടുതടങ്കലില്‍. കുട്ടികളുടെ ദയനീയ അവസ്ഥയില്‍ മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിയ്ക്ക് സമീപം പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47) ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് 12 ,9,6 വയസ്സായ മൂന്നു മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

സ്‌കൂളില്‍ വിടില്ലെന്ന നിലപാടിലാണ് കുട്ടികളുടെ പിതാവ്. തഹസില്‍ദാര്‍ വീട്ടിലെത്തി മാതാപിതാക്കളെയും കുട്ടികളെയും കണ്ടു. അറബ് രാഷ്ട്രങ്ങളിലെ സിലബസ് പ്രകാരം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് പറയുന്നത്. വിവരങ്ങള്‍ കലക്ടറെ അറിയിച്ച് തുടര്‍നടപടിയെടുക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഇവരുടെ വീടിന് പുറത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

അയല്‍വാസികളുമായി അടുപ്പം കാണിച്ചിരുന്നില്ല. രാത്രിയില്‍ പോലും വിളക്ക് തെളിയിച്ചിരുന്നില്ല.സംശയം തോന്നിയ നാട്ടുകാര്‍ നല്‍ിയ പരാതിയിലാണ് അന്വേഷണം നടന്നത്.

ജില്ലാ ലീഗല്‍ അതോറിറ്റിയും അധികൃതരും പോലീസും ശിശു സംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്ന വീടിന്റെ വാതില്‍ തുറക്കാന്‍ ഇവര്‍ മടിച്ചു. വീട്ടു തല്ലിപൊളിക്കുന്ന സ്ഥതിയായതോടെ ലത്തീഫ് വാതില്‍ തുറക്കുകയായിരിന്നു.

pathram desk 1:
Leave a Comment