പുറത്താക്കിയതല്ല…..സ്വയം ഒഴിഞ്ഞതാണ്, ഷാഫി പറമ്പില്‍ മറുപടിയുമായി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ സ്വയം രാജിവച്ചതാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പണം വാങ്ങിയതിന്റെ പേരില്‍ ഷാഫിയെ പുറത്താക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ചുമതലയില്‍ നിന്നും ഒഴിയാന്‍ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാഫ് വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേശവ്ചന്ദ് യാദവിന് അയച്ച മെയിലിന്റെ ഭാഗങ്ങളും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment