‘കാക്ക 921’മായി മുഹ്‌സിന്‍ പെരാരിയും സകരിയയും

കൊച്ചി:കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സകരിയയും മുഹ്‌സിനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ഋ4 എന്റര്‍റ്റെയ്‌മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

മുഹ്‌സിന്‍ പെരാരി

ആയതിനാൽ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
എഴുത്ത് നമ്മുടെ സ്വന്തം സകരിയയും (Zakariya Mohammed) കൂടെ ഞാനും.
നി൪മ്മാണം E4 Entertainment
ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ C.V. Sarathi ക്ക് പെരുത്ത് നന്ദി.
കൂടുതൽ വിവരങ്ങൾ പിന്നാലെ.

പിന്തുണയും പ്രാർത്ഥനയും തേടുന്നു.

pathram desk 2:
Related Post
Leave a Comment