പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

മുംബൈ: പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പ്രമുഖ ടെലിവിഷന്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

സിദ്ധാര്‍ത്ഥ് ഒടിച്ചിരുന്ന ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ എക്സ് 5 മൂന്ന് കാറുകളില്‍ ഇടിച്ചു. റോഡ് ഡിവൈഡറില്‍ കയറിയ ശേഷമായിരുന്നു കാറുകളില്‍ ഇടിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അപകടകരമായ ഡ്രൈവിംഗിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

pathram desk 1:
Leave a Comment