പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് മരിച്ചത്. അജിത് പ്രണയിച്ചിരുന്ന പെണ്‍കുട്ടി കുറച്ചുകാലം ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു.
ഈ പെണ്‍കുട്ടി തിരികെ പോയതിന്റെ മനോവിഷമത്തില്‍ ആദ്യം അജിത്തും പിന്നാലെ അമ്മയും ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ആലൂരിലായിരുന്നു താമസം.
Leave a Comment