മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍

പൂനൈ: മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സംഗമ്നെര്‍ നഗരസഭാംഗമായ ഗജേന്ദ്ര അഭാംഗിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദ്നഗറില്‍ നിന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഭാംഗിനേയും സംഘത്തേയും അറസ്റ്റ് ചെയ്തത്.

അസാധുവാക്കപ്പെട്ട ആയിരം രൂപയുടെ 11,900 നോട്ടുകളും അഞ്ഞൂറു രൂപയുടെ 36,000 നോട്ടുകളുമാണ് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്. നോട്ടുകള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ എത്തിയപ്പോള്‍ ഖഡക് പൊലീസാണ് ഇവരെ പിടികൂടിയത്.

ഇതില്‍ ഒരു കോടിരൂപ തന്റേതാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ സമ്മതിച്ചു. ബാക്കി രണ്ടു കോടി രൂപ മറ്റ് സംഘാംഗങ്ങളുടേതാണ്. ആര്‍ക്ക് നല്‍കാനാണ് ഇവര്‍ അസാധു നോട്ടുകള്‍ കൊണ്ടു വന്നത് എന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. വിജയ് ഷിന്‍ഡെ, ആദിത്യ ഗവാന്‍, നവ്നാഥ് ഭന്‍ണ്ടാഗലെ, സൂരജ് ജഗത്പ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

pathram desk 1:
Related Post
Leave a Comment