‘പോത്ത്’ അല്ല…. ‘ജല്ലിക്കെട്ടു’മായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി:അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി പുതി ചിത്രവുമായി എത്തുന്നു. ജല്ലിക്കെട്ട് എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. വിനായകനും ചിത്രത്തിലുണ്ടായേക്കും. നേരത്തെ ചിത്രത്തിന് വേണ്ടി ഒരു കോടി രൂപ വിനായകന്‍ പ്രതിഫലം ചോദിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

എസ് ഹരീഷ് എഴുതിയ പോത്ത് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ പോസ്റ്ററും ഇത് തന്നെയാണ് പറയുന്നത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. വിനായകനും ചിത്രത്തിലുണ്ടായേക്കും. നേരത്തെ ചിത്രത്തിന് വേണ്ടി ഒരു കോടി രൂപ വിനായകന്‍ പ്രതിഫലം ചോദിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് ദീപു ജോസഫാണ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ അസോസിയേറ്റ് ഡയറക്ടറായി ചിത്രത്തിലുണ്ട്. ഓള്‍ഡ് മങ്ക്സ് ആണ് പോസ്റ്റര്‍ ഡിസൈനിംഗ്.

pathram desk 2:
Related Post
Leave a Comment