അവിഹിതബന്ധമുണ്ടെന്ന് സംശയം; ജവാന്‍ ഭാര്യയെ സ്വകാര്യഭാഗത്ത് ഷോക്കടിപ്പിച്ച് കൊന്നു!!!

റായ്പൂര്‍: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊന്നു. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) കൊലപ്പെടുത്തിയത്.

സംശയരോഗിയായ ജവാന്‍ ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നു. ഭട്ടാപര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുരേഷ് ലക്ഷ്മിയെ മര്‍ദിക്കുകയും യുവതി ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീണ ഭാര്യയുടെ സ്വകാര്യഭാഗങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ശേഷം ലക്ഷ്മി അസുഖത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ലക്ഷ്മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കള്‍ പരിക്കുകള്‍ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സുരേഷ് മിരിയെ പൊലീസ് കസ്റ്റയിലെടുത്തു.

pathram desk 1:
Related Post
Leave a Comment