ഗോപി സുന്ദര്‍ അഭിനയ രംഗത്തേക്ക്…!!! പ്രത്യക്ഷപ്പെടുന്നത് നായക വേഷത്തില്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശബ്ദത്തിലൂടെ മാത്രം നിറസാന്നിദ്ധ്യമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വെള്ളിത്തിരയില്‍ നേരിട്ട് പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നു. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സസ്പെന്‍സ് പുറത്തുവിട്ടത്. ഇയ്യാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീത ലോകത്തായിരുന്നപ്പോഴും ബിഗ്‌സ്‌ക്രീനില്‍ നിന്ന് ഒട്ടും അകലെ ആയിരുന്നില്ല ഗോപി സുന്ദര്‍ന്റെ സ്ഥാനം. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പാട്ടുകളില്‍ മിക്കപ്പോഴും ഗോപിയും പ്രത്യക്ഷപ്പെടാറുണ്ട്. പോരാത്തതിന് ഓരോ പുതിയ പാട്ടിന്റെ റിലീസിങ് സമയത്തും കോപ്പിയടി വിവാദവുമായി ടെലിവിഷന്‍ സ്‌ക്രീനിലും സോഷ്യല്‍ മീഡിയ ട്രോളുകളിലും കക്ഷി എപ്പോളും ആക്ടീവാണ്.

pathram desk 1:
Related Post
Leave a Comment