സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും; നിങ്ങളുടെ ഇന്ന് അറിയാം

(ജ്യോതിഷാചാര്യ ഷാജി പി.എ. 8304002143)( 18-07-2018)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളെ തോല്‍പ്പിക്കും,
കാര്യസാധ്യം, തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തിക
പ്രതിസന്ധിയെ തരണം ചെയ്യും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): മാനസിക സമ്മര്‍ദം
വര്‍ധിക്കും, വ്യാപാര സ്ഥാപനം വിപുലീകരിക്കാന്‍ ശ്രമം നടത്തും,
വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ആരോഗ്യ സംബന്ധമായി
പ്രയാസങ്ങളനുഭവപ്പെടും, സാമ്പത്തിക ചെലവ് വര്‍ധിക്കും,
സഹായസ്ഥാനങ്ങളില്‍ നിന്നും വിപരീതാനുഭവങ്ങളുണ്ടാകും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): തൊഴില്‍മേഖലയില്‍
തിരിച്ചു വരവ്, വാഹന സംബന്ധിയായി അറ്റകുറ്റപ്പണി, സഹോദരങ്ങളില്‍ നിന്നും
സഹായം, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): വാക്കുകളിലും പ്രവര്‍ത്തികളും
പ്രത്യേക ശ്രദ്ധ വേണം, സാമ്പത്തിക പ്രയാസങ്ങളുണ്ടാകും, ഏറ്റെടുത്ത
കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തു തീര്‍ക്കാനാകാതെയാകും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ബന്ധുജനസമാഗമം,
വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം, ഉപസാനകാര്യങ്ങളില്‍ കൂടുതല്‍
ശ്രദ്ധ, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ മാര്‍ഗം കണ്ടുപിടിക്കും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): മാനസിക സമ്മര്‍ദം
വര്‍ധിക്കും, അവധിയെടുക്കേണ്ടതായി വരും, ശാരീരികാസ്വസ്ഥതകള്‍
വര്‍ധിക്കും, സാമ്പത്തിക പ്രയാസമുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട):
ഭാഗ്യാനുഭവങ്ങളുണ്ടാകും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വാഹനം മാറ്റി
വാങ്ങുന്നതിനിടയുണ്ട്, സുഹൃത്തുക്കളില്‍ നിന്നും സഹായം ഉണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): മാധ്യമ മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും,
സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, വ്യാപാരം
വിപുലീകരിക്കും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ഏറ്റെടുത്ത
പ്രൊജക്റ്റ് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ
വരും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): അലച്ചിലുണ്ടാകാം,
സാമ്പത്തിക പ്രയാസങ്ങളുണ്ടാകും, സഹപ്രവര്‍ത്തകരില്‍ നിന്നും
വിപരീതാനുഭവങ്ങളുണ്ടാകും, സായാഹ്നത്തോടെ തടസങ്ങള്‍ മാറി കിട്ടും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): കാര്യസാധ്യം,
ഇഷ്ടഭക്ഷണ സമൃദ്ധി, ആരോഗ്യക്കാര്യങ്ങളില്‍ ഗുണഫലം ഉണ്ടാകും, സാമ്പത്തിക
പ്രയാസങ്ങള്‍ തരണം ചെയ്യും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment