ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു!!!

നോയിഡ: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ക്യാന്‍സര്‍ രോഗിയായ ഭര്‍ത്തവാവ് കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സംഭവം. അജയ് എന്ന മഹേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മമത ദേവി (36) ആണ് മരിച്ചത്. ഇയാളുടെ തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് കവിള്‍ ഭാഗം ദ്വാരം വന്ന നിലയിലാണ്. ഇതേതുടര്‍ന്നാണ് ഇയാളുടെ ഭാര്യ ലൈംഗികബന്ധം നിഷേധിച്ചത്.

ജൂലൈ 11നായിരുന്നു സംഭവം. ലൈംഗികബന്ധം നിഷേധിച്ചതിന് മഹേഷ് ഭാര്യ മമതയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തിങ്കളാഴ്ച പിടിയിലായി. ബാര്‍ബര്‍ ജോലിക്കാരനാണ് മഹേഷ്. ലൈംഗികബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും മഹേഷ് കത്തിയെടുത്ത് മമതയുടെ കഴുത്തറുക്കുകയുമായിരുന്നു. മമതയുടെ സഹോദരന്‍ രാഹുല്‍ കുമാറാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മമതയും മഹേഷും കഴിഞ്ഞ 17 വര്‍ഷമായി വിവാഹിതരാണ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മമതുടെ സഹോദരന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ജോലി തേടി 20 ദിവസം മുന്‍പാണ് മമത സഹോദരന്റെ വീട്ടിലെത്തിയത്. ഇവരെ അറിയിക്കാതെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഹേഷും ഇവിടെയെത്തി. തുടര്‍ന്ന് ലൈംഗികബന്ധം ചോദിക്കുകയും അതേച്ചൊല്ലി വഴക്കുണ്ടാകുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയുമായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മഹേഷുമായി ഭാര്യ മാസങ്ങളായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ല. അസുഖം കാരണമാണ് ശാരീരിക ബന്ധം നിഷേധിച്ചിരുന്നത്. ഇക്കാരണത്താല്‍ മമതയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും. മഹേഷ് സംശയിച്ചിരുന്നു. മഹേഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് ജോലി തേടിയാണ് മമത സഹോദരെന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ഏഴ് മാസമായി രോഗം ഗുരുതരാവസ്ഥയിലായ മഹേഷിനെ എയിംസില്‍ ചികിത്സയ്ക്ക് കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം.

pathram desk 1:
Related Post
Leave a Comment