എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; വിമാന സര്‍വീസ് തടസപ്പെട്ടിട്ടില്ല

കൊച്ചി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍. വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്. വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്‌തെന്നും പ്രചരണമുണ്ട്. എന്നാല്‍ ഇവയൊക്കെ വാസ്തവവിരുദ്ധമാണെന്നും സിയാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു തടസ്സവും നേരിട്ടിട്ടില്ല. ഒരു വിമാനസര്‍വ്വീസ് പോലും മഴയെത്തുടര്‍ന്ന് തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment