എനിക്ക് രാഷ്ട്രീയമില്ല; എന്നെ തെറ്റിദ്ധരിക്കരുത്; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യം; ഫേസ് ബുക്ക് വീഡിയോയില്‍ ടിനി ടോം

കൊച്ചി: തനിക്ക് രാഷ്ട്രീയമില്ലെന്ന് നടന്‍ ടിനി ടോം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ടിനി ഇക്കാര്യം വെളിപ്പെടുത്തി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് ടിനി ടോം ഫെയ്‌സ്ബുക് ലൈവിലൂടെ എത്തിയത്.
‘ഉളിയന്നൂര്‍ തച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.
‘ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

pathram:
Related Post
Leave a Comment