ദിലീപ് വിഷയത്തില്‍ മാത്രമാണ് അമ്മയുമായുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്, തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ല

കൊച്ചി: ചലചിത്രമേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമായി നിലനില്‍ക്കുന്ന തര്‍ക്കം വേഗം പരിഹരിക്കണമെന്ന് നടി പത്മപ്രിയ. തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് പത്മപ്രിയ പറഞ്ഞു.

വനിതാ കൂട്ടായ്മ അമ്മയ്ക്കെതിരായ സംഘടനയാണെന്ന നിരീക്ഷണം ശരിയല്ല. ചലചിത്രമേഖലയില്‍ നിലനിന്ന ലിംഗവിവേചനവും ഒപ്പം തുല്യനീതിയെന്ന കാഴ്ചപ്പാടുമാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപികരിക്കാന്‍ ഇടയായത്. നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭിന്നാഭിപ്രായം മാത്രമാണ് ഉള്ളത്. ഇക്കാര്യത്തില്‍ ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ച വേണമെന്നും പത്മപ്രിയ പറഞ്ഞു

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിക്ഷമായി വിമര്‍ശിച്ച് വനിതാ സംഘടനായ വിമണ്‍ ഇന്‍ സിനിമാകളക്റ്റീവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമായിരുന്നെന്ന് വ്യക്തമാക്കി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഡബ്ല്യൂസിസി ഇക്കാര്യം വ്യക്തമാക്കിയത്.

നടി അക്രമിക്കപ്പെട്ട വിഷയമടക്കം സാങ്കേതികത്വം പ്രശ്നമാക്കി മാറ്റാനുള്ള ശ്രമം ആശങ്കാ ഉണ്ടാക്കുന്നതാണ്. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്നം കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും സംഘടന ആരോപിച്ചിരുന്നിു.

pathram desk 2:
Related Post
Leave a Comment