കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള നടന്റെ പേര് ഒടുവില്‍ നസ്രിയ വെളിപ്പെടുത്തി.. !!

കൊച്ചി:നാലു വര്‍ഷങ്ങള്‍ക്കുശേഷം നസ്രിയ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഞ്ജലി മേനോന്റെ കൂടെയിലൂടെ നസ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. കൂടെയിലെ നസ്രിയയുടെ ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൂടെയില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് നസ്രിയയ്ക്ക്. സിനിമയില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് അഭിനയിച്ചതെങ്കിലും ഇപ്പോള്‍ ശരിക്കും പൃഥ്വിരാജ് തന്റെ സഹോദരനാണെന്നാണ് ക്ലബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറയുന്നത്. ‘കൂടെയുടെ സെറ്റില്‍വച്ചാണ് പൃഥ്വിയ പരിചയപ്പെടുന്നത്. അതിനു മുന്‍പ് പൃഥ്വിയെ നേരില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. പക്ഷേ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പൃഥ്വി സ്വന്തം സഹോദരനെ പോലെയായി മാറി’യെന്നും നസ്രിയ പറഞ്ഞു.

‘വിവാഹശേഷം സിനിമ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് ഫഹദാണ്. സിനിമ ചെയ്യരുതെന്ന് ഫഹദ് ഒരിക്കലും പറഞ്ഞിട്ടില്ല. എന്തിനാണ് ഇങ്ങനെ മടിപിടിച്ചിരിക്കുന്നത്, തിരക്കഥ കേള്‍ക്ക് എന്നൊക്കെ ഫഹദ് എപ്പോഴും പറയാറുണ്ട്’, നസ്രിയ പറഞ്ഞു. സിനിമയില്‍ നിന്ന് മാറിനിന്നിട്ട് നാലു വര്‍ഷമായെന്ന് തോന്നിയിട്ടില്ല. ഈ നാലുവര്‍ഷം കടന്നുപോയതു പോലും അറിഞ്ഞില്ലെന്ന് നസ്രിയ പറഞ്ഞു.

ഇനി ആരുടെ കൂടെയാണ് നസ്രിയയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ ഒരുപാട് പേരുണ്ടെന്നും, എങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും നസ്രിയ പറഞ്ഞു. ഫഹദും നസ്രിയയും ഒരുമിച്ചൊരു ചിത്രം എന്നുണ്ടാകുമെന്ന ചോദ്യത്തിന് അതിനായി കാത്തിരിക്കൂവെന്നായിരുന്നു നസ്രിയയുടെ മറുപടി.

pathram desk 2:
Related Post
Leave a Comment