സല്‍മാന്‍ ഖാന്‍ നയിക്കുന്ന ദബാങ് ടൂറില്‍ മുന്‍കാമുകി കത്രീന കെയ്ഫും പങ്കാളിയാണ്. വാന്‍കോവറില്‍ നടന്ന പരിപാടിക്കുശേഷം മടങ്ങിപ്പോകവേ കത്രീന കെയ്ഫിനെ സല്‍മാന്‍ ഖാന്‍ ആരാധിക കളിയാക്കുകയും കൂകി വിളിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ കളിയാക്കിയ സല്ലു ആരാധികയ്ക്ക് നല്ല ചുട്ട മറുപടി നല്‍കിയാണ് കത്രീന മടങ്ങിയത്.
ഷോ കഴിഞ്ഞ് കാറിനു സമീപത്തേക്ക് കത്രീന പോകുമ്പോഴായിരുന്നു സംഭവം. കത്രീനയുടെ കൂടെ സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു. കത്രീന പോകുന്ന വഴിയില്‍ ഒരു കൂട്ടം പേര്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടയില്‍ നിന്നും ഒരു സ്ത്രീ നിങ്ങളോടൊപ്പം ഞങ്ങള്‍ക്ക് ഫോട്ടോ എടുക്കേണ്ട എന്നു ഉച്ചത്തില്‍ കൂകി വിളിച്ചു. ഇതുകേട്ട കത്രീന ആ സ്ത്രീയുടെ അടുത്തേക്കെത്തി. ”നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ക്കറിയാമോ ഞാന്‍ വളരെ ക്ഷീണിതയാണ്. വളരെ നീണ്ടൊരു ഷോ കഴിഞ്ഞാണ് ഞാന്‍ വരുന്നത്. നിങ്ങള്‍ കുറച്ചു കൂടി നന്നായിട്ട് പെരുമാറണം. ജനങ്ങള്‍ നിങ്ങളെ അംഗീകരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് സ്വയം അഭിനേത്രി എന്നു വിളിക്കാന്‍ കഴിയുക. നിങ്ങളുടെ മനോഭാവം കുറച്ചു കൂടി മെച്ചപ്പെടുത്തൂ”, കത്രീന പറഞ്ഞു.
യുവതിക്ക് തക്ക മറുപടി കൊടുത്ത കത്രീന അവിടെയുണ്ടായിരുന്ന ആരാധകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തിയതിനുശേഷമാണ് മടങ്ങിയത്. ഇതിനിടയില്‍ ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് സല്‍മാന്‍ കാനു വേണ്ടിയാണെന്ന് യുവതി ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍ ആരാധിക മോശമായി പെരുമാറിയിട്ടും നിയന്ത്രണം നഷ്ടപ്പെടാതെ മാന്യമായ രീതിയില്‍ കത്രീന പെരുമാറിയത് താരത്തിന്രെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Leave a Comment