തിരുവനന്തപുരത്ത് വീണ്ടും മത്സരയോട്ടത്തിനിടെ വാഹനാപകടം: മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക്,ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തലവസ്ഥാന നഗരത്തില്‍ വീണ്ടും മത്സരയോട്ടത്തിനിടെ വാഹനാപകടം. കവടിയാര്‍ അമ്പലമുക്ക് റോഡില്‍ ബൈക്കുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തില്‍ മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഇതേ പ്രദേശത്ത് രാത്രി ആഡംബര കാറുകള്‍ തമ്മില്‍ നടന്ന മത്സരയോട്ടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

ഇന്നുച്ചയ്ക്ക് 1.30ഓടെയാണ് അപകടം നടന്നത്. പേരൂര്‍ക്കടയില്‍ നിന്ന് മത്സരയോട്ടം നടത്തിയ രണ്ടു ബൈക്കുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. അതിവേഗത്തിലെത്തിയ ബൈക്ക് നര്‍മദ ജംങ്ഷനില്‍ വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. പൊലീസ് കേസെടുത്തു. കവടിയാര്‍-അമ്പലമുക്ക് റോഡ് സ്ഥിരം വാഹനങ്ങളുടെ മത്സരയോട്ടം കാരണം പൊലീസ് കര്‍ശന നിരീക്ഷണം നടത്തുന്ന പ്രദേശമാണ്.

pathram desk 2:
Related Post
Leave a Comment