മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു, ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിനെ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു

നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെയാണ് (40) അറസ്റ്റ് ചെയ്തത്. കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്. ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എക്‌സൈസ് വകുപ്പ് അജിത്ത് കുമാറിനും ഭാര്യക്കും എതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇവരുടെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു.

നിലവില്‍ 20 ലക്ഷത്തോളം പേരാണ് ജിഎന്‍പിസിയില്‍ അംഗങ്ങളായുള്ളത്. ഗ്രൂപ്പില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാന്‍ അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായി എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജിഎന്‍പിസി അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്ക് ഇളവുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ എക്‌സൈസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേരളത്തിലെ നൂറോളം ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് നല്‍കുന്ന നിരക്ക് ഇളവുകള്‍ നല്‍കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറുകള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

pathram desk 2:
Related Post
Leave a Comment