കാസര്‍ഗോഡ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; എഴുപേര്‍ക്ക് പരിക്ക്, അപകടം ഇന്ന് രാവിലെ ആറിന്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതില്‍ ഒരാള്‍. ബാക്കിയുള്ളവര്‍ കര്‍ണാടക അതിര്‍ത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തില്‍പെട്ടവര്‍ മുഴുവനും മലയാളികള്‍ ആണെന്നാണ് വിവരം. മൃതദേഹങ്ങള്‍ മംഗല്‍പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ ആറോടെയാണു സംഭവം.

കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരു ഭാഗത്തേക്ക് പോയതാണ് ട്രാവലര്‍ ജീപ്പ്. ഇവര്‍ പാലക്കാട് ഗൃഹപ്രവേശ ചടങ്ങിനു പോയി മടങ്ങും വഴിയാണു ദുരന്തം. ജീപ്പും ലോറിയും കര്‍ണാടക റജിസ്‌ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തല്‍ക്ഷണം മരിച്ചു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

pathram desk 1:
Related Post
Leave a Comment