സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് നോക്കിയിട്ടേ സൈന്‍ ചെയ്യുവെന്ന് വിജയ് പറഞ്ഞു!!! ‘യോഹന്‍ അധ്യായം ഒന്‍ട്രി’നെ കുറിച്ച് ഗൗതം മേനോന്‍ മനസ് തുറന്നു

ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രം ‘യോഹന്‍ അധ്യായം ഒന്‍ട്രി’നെ കാത്തിരിന്നത്. എന്നാല്‍ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും നിരാശയായിരിന്നു ഫലം. പ്രഖ്യാപിച്ചതിന് ശേഷം പിന്നീട് ചിത്രത്തെക്കുറിച്ച് വാര്‍ത്തകളൊന്നും പുറത്ത് വന്നില്ല. 2012ല്‍ തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രത്തിന് എന്ത് സംഭവിച്ചെന്ന് ഗൗതമോ വിജയോ വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ സത്യത്തില്‍ ചിത്രത്തിനെന്താണ് സംഭവിച്ചതെന്ന് ഗൗതം മേനോന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘വളരെ മുമ്പ് തന്നെ ഞാന്‍ യോഹന്‍ അധ്യായം ഒന്‍ട്രിന്റെ തിരക്കഥയുമായി ഞാന്‍ വിജയെ സമീപിച്ചതായിരുന്നു. പക്ഷേ 75 ശതമാനത്തോളം മാത്രമേ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച് നോക്കിയിട്ടല്ലാതെ സൈന്‍ ചെയ്യില്ലെന്ന് വിജയ് പറഞ്ഞു. അത് വളരെ നിഷ്‌കളങ്കമായും ആത്മാര്‍ഥതയോടെയുമാണ് അദ്ദേഹം പറഞ്ഞത്. ഞാനതു സമ്മതിച്ചു.

പിന്നീട് ധ്രുവനച്ചത്തിരത്തിന്റെ തിരക്കുകളിലായി അദ്ദേഹവും മറ്റ് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തു അങ്ങനെ ആ പ്രോജക്ട് നീണ്ടുപോവുകയായിരുന്നു. എന്തായാലും ആ ചിത്രം ഉപേക്ഷിച്ചിട്ടില്ല. താമസിക്കാതെ തന്നെ വര്‍ക്കുകളാരംഭിക്കും’ ഗൗതം മേനോന്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment