ലണ്ടനിലും ‘ഒടിയന്‍’ തന്നെ പിന്തുടരുന്നുവെന്ന് ലാലേട്ടന്‍ !!

ലണ്ടനിലും ഒടിയന്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് മോഹന്‍ലാല്‍. താരം ഒടുവില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിന് തലക്കുറിപ്പായാണ് താരം ഇങ്ങനെ കുറിച്ചിരിക്കുന്നത്. കുതിക്കാനൊരുങ്ങുന്ന കാളയുടെ ശില്‍പത്തിനൊപ്പം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്നലെയാണ് മലയാളികളേവരും കാത്തിരിക്കുന്ന
മോഹന്‍ലാല്‍

ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറക്കിയത്. ടീസറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ ഓ. ഒടിയന്‍ എന്ന ബിജിഎമ്മാണ് നിറഞ്ഞു നില്‍ക്കുന്നത്. മോഹന്‍ലാലും ടീസറില്‍ അവതരിക്കുന്നുണ്ട്.

‘ഒടിയന്‍’ മാണിക്ക്യന്റെ ഒടിവേലകള്‍ കാണണമല്ലേ എന്നാണ് വീഡിയോയില്‍ ചോദിക്കുന്നത്. പഴയ വീടിന്റെ മുറ്റത്തു നിന്നും പുറത്തേക്ക് നടക്കുന്ന ഒടിയനെ ടീസറില്‍ കാണാം. വന്‍ ബഡ്ജറ്റിലൊരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദീഖ്, മനോജ് ജോഷി, നരെയ്ന്‍, കൈലാഷ് തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം സംവിധാനം ചെയ്യുന്നത്. ജയചന്ദ്രനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

pathram desk 2:
Related Post
Leave a Comment