ബിഷപ്പിന്റെ പീഡനം ആലഞ്ചേരിക്ക് അറിയാമായിരുന്നു,സഹോദരനെ കള്ളക്കേസില്‍ കുടുക്കുമെന്ന് രൂപത ഭീഷണിപ്പെടുത്തി; മറ്റ് കന്യാസ്ത്രീകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് വൈദികന്റെ വെളിപ്പെടുത്തല്‍

കോട്ടയം: ജലന്ധറില്‍ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച വിവരം മാര്‍ ആലഞ്ചേരിക്ക് അറിയാവുന്നതാണെന്ന് കന്യാസ്ത്രീയുടെ ബന്ധു കൂടിയായ വൈദികന്റെ വെളിപ്പെടുത്തല്‍. ബിഷപ്പ് പീഡിപ്പിച്ചതായി ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു.അത് നിഷേധിക്കുകയാണെങ്കില്‍ പതിനഞ്ച് മിനിറ്റ് കന്യാസ്ത്രീയുമായി സംസാരിച്ച വിവരങ്ങള്‍ തുറന്ന് പറയണമെന്നും വൈദികന്‍ ആവശ്യപ്പെട്ടു.

മാര്‍പാപ്പയെ പരാതി അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിട്ടും അദ്ദേഹമതിന് തയ്യാറായില്ലെന്നും വൈദികന്‍ പറഞ്ഞു. ഇപ്പോള്‍ ആരോപണ വിധേയനായ വൈദികനെ സഭ സംരക്ഷിക്കുകയാണ്.പീഡനവിവിരം പുറത്ത് പറഞ്ഞതിന് ജലന്ധര്‍ രൂപത കന്യാസ്ത്രീയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.സഹോദരനെ കള്ളക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. മറ്റ് കന്യാസ്ത്രീകള്‍ക്കു നേരെയും ലൈംഗീകാതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭയം മൂലം ആരും പുറത്ത് പറയാത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.പരാതി ഒട്ടും ഗൗരവകരമായി സഭ കണ്ടിരുന്നില്ലെന്നും വൈദികന്‍ വെളിപ്പെടുത്തി.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് പതിമൂന്ന് തവണ പ്രകൃതിവരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയ പരാതി. കന്യാസ്ത്രീയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതിവിരുദ്ധ പീഡനം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

pathram desk 2:
Related Post
Leave a Comment