വിവാഹിതനായ കോളേജ് അധ്യാപകനും ഭര്‍തൃമതിയായ യുവതിയും ഒളിച്ചോടി

കോട്ടയം: കോട്ടയത്തെ പ്രമുഖ കോളേജിലെ അധ്യാപകനും വിവാഹിതനുമായ യുവാവ് ഭര്‍തൃമതിയായ യുവതിയുമായി ഒളിച്ചോടി. വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശിനിയും ഭര്‍തൃമതിയായ യുവതിയുമായി അധ്യാപകന്‍ ഒളിച്ചോടിയത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് അവര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇരുവരും അടിമാലിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് അടിമാലിയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

pathram desk 1:
Related Post
Leave a Comment