അച്ഛന്‍ എന്നോട് ക്ഷമിക്കണം, ഞാന്‍ ഇവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്… അയല്‍ക്കാരന്റെ ശല്യം സഹിക്കാനാകാതെ പതിനേഴുകാരി ജീവനൊടുക്കി

ഇന്‍ഡോര്‍: അയല്‍ക്കാരന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ വ്യാഴാഴ്ചയാണ് സംഭവം. ലൈംഗികമായി അതിക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

അയല്‍വാസിക്കെതിരായ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അയല്‍വാസി തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ചേര്‍ത്ത് തന്നെ അപമാനിച്ചുവെന്നും കത്തില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.

സ്‌കൂളില്‍ പോകുമ്പോഴെല്ലാം അയാള്‍ തന്നെ ശല്യപ്പെടുത്തിയിരുന്നു. പലപ്പോഴും തന്നോട് സംസാരിക്കാനും വന്നിരുന്നു. അപ്പോഴൊക്കെ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എല്ലാത്തിനും ആളുകള്‍ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. അച്ഛന്‍ എന്നോട് ക്ഷമിക്കണം, താന്‍ അവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇതെല്ലാം അവസാനിക്കും- പെണ്‍കുട്ടി പിതാവിന് എഴുതിയ കത്തില്‍ പറയുന്നു.

pathram desk 1:
Leave a Comment