സിനിമയില്‍ സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി രമ്യാ നമ്പീശന്‍ ‘നോ പറയണ്ടയിടത്ത് നോ പറഞ്ഞു’,

കൊച്ചി:മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയ നടിയാണ് രമ്യാ നമ്പീശന്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രമ്യ മലയാള സിനിമയില്‍ സജീവമല്ല, സജീവമല്ലെന്നല്ല ഒട്ടും ഇല്ലെന്ന് തന്നെ പറയാം.അതേസമയം തമിഴില്‍ നിന്നും നല്ല കഥാപാത്രങ്ങള്‍ രമ്യയെ തേടിയെത്തുന്നുമുണ്ട്. രമ്യ നമ്പീശനെ മലയാള സിനിമയില്‍ നിന്നും ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് തനിക്ക് പല അവസരങ്ങളും നിഷേധിക്കപ്പെട്ടതെന്ന് രമ്യ നമ്പീശന്‍ പറയുന്നു.അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതിന്റെ പേരിലും സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ടതുകൊണ്ടും തനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടെന്നും രമ്യ നമ്പീശന്‍ പറയുന്നു.

‘കഴിഞ്ഞ മൂന്ന് കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല? കാരണം ഞാന്‍ എനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാന്‍ തിരക്കഥ ചോദിക്കുന്നതു കൊണ്ടും. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്’- ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ രമ്യ പറയുന്നു.

സുപ്രീം കോടതി വിധിച്ചിട്ടും കെജ്രിവാളിന് തിരിച്ചടി: സര്‍വ്വീസസ് സെക്രട്ടറിക്കയച്ച ഫയല്‍ തീര്‍പ്പാക്കാതെ മടങ്ങി.അനീതി കണ്ട് നമ്മള്‍ പ്രതികരിച്ചാല്‍ നമ്മള്‍ ചീത്തകുട്ടിയാകും. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകന്‍മാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മളും ചോദിക്കുന്നുള്ളൂ. ഞാന്‍ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. രമ്യ പറയുന്നു.

‘ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകണം. നമ്മുടെ ടീമിലേക്ക് വന്ന ചില കുട്ടികള്‍ പറഞ്ഞതു കേള്‍ക്കുമ്പോള്‍ ഞെട്ടുകയാണ്. അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള ഫോണ്‍ റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്. പക്ഷേ അത് അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ല.’രമ്യ പറഞ്ഞു.

എന്തൊക്കെ വന്നാലും താന്‍ മലയാള സിനിമ ചെയ്യും. സിനിമകള്‍ നിഷേധിക്കപ്പെടാം. എന്നുവെച്ച് താന്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലെന്നും രമ്യ നമ്പീശന്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment