ലാലേട്ടന്റെ ‘നീരാളി’ റോഡില്‍ ഓടി തുടങ്ങി !!

കൊച്ചി:ആദ്യ മോഷന്‍ പോസ്റ്ററിലൂടെ തന്നെ ജനശ്രദ്ധ നേടിയെടുത്തൊരു ചിത്രമാണ് മോഹന്‍ലാലിന്റെ നീരാളി. കൊക്കയിലേക്ക് കുതിച്ച് പായുന്ന ടാറ്റ സെനോണില്‍ മോഹന്‍ലാല്‍ഇരിക്കുന്ന ചിത്രം പ്രേക്ഷക മനസ് കീഴടക്കിയപ്പോള്‍ കൂട്ടത്തില്‍ ആ വണ്ടിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറി. ഇപ്പോഴിതാനീരാളി.വണ്ടി കേരളത്തിലെ നിരത്തിലേക്ക് എത്തുകയാണ്. അജോയ് വര്‍മ്മയാണ് മോഹന്‍ലാലിനെ നായകനാക്കി കൊണ്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രമോഷന്‍ ഭാഗമായാണ് നീരാളി വണ്ടി കേരളം ചുറ്റാനെത്തുന്നത്. കൊച്ചി പനമ്പിള്ളി നഗറില്‍ നിന്ന് വണ്ടിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നടന്നു. നിര്‍മാതാവ് സന്തോഷ് ടി കുരുവിള, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന നീരാളി വണ്ടിക്കൊപ്പം സെല്‍ഫി എടുക്കാനും ചിത്രം നീരാളിയുടെ ഔദ്യോഗിക ഫേസ്ബുക്കിലേക്ക് അയച്ചുകൊടുക്കാനുള്ള അവസരവും പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment