ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച്, അഭിമന്യു കൊലക്കേസില്‍ ഒളിവിലായിരുന്ന 19 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 19 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഒളിവിലായിരുന്ന ഇവരെ അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി മാര്‍ച്ച് കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന മുദ്രാവാക്യം മുഴക്കല്‍, ഗതാഗത തടസ്സമുണ്ടാക്കാല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പൊലീസുകാരെ ആക്രമിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു വിലക്കുകള്‍ ലംഘിച്ച് ഹൈക്കോടതി മാര്‍ച്ച് നടത്തിയത്.

pathram desk 2:
Related Post
Leave a Comment