ട്രെയിലറിന് പകരം അപ്‌ലോഡ് ചെയ്ത് ഫുള്‍ മൂവി!!!

സിനിമയുടെ ട്രെയിലറിന് പകരം യു ടൂബില്‍ സിനിമ മുഴുവന്‍ അപ്ലോഡ് ചെയ്ത് അബദ്ധം പറ്റി സോണി പിക്ച്ചേര്‍സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയ്ക്കാണ് ഇങ്ങനെയൊരു വലിയ അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരമാണ് അബന്ധത്തില്‍ സോണി പിക്ച്ചേര്‍സ് മുഴുവന്‍ സിനിമയും അപ്ലോഡ് ചെയ്തത്. 89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആണ് യുട്യൂബില്‍ അപ്ലോഡ് ആയത്. ജൂലൈ മൂന്നിനാണ് സംഭവം. മാത്രമല്ല അപ്ലോഡ് ചെയ്ത് ഏകദേശം എട്ടുമണിക്കൂറോളം ഇത് ഇന്റര്‍നെറ്റില്‍ ലഭ്യവുമായിരുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സോണി പിക്ച്ചേര്‍സ് കാര്യം അറിയുന്നത്. ഉടന്‍ തന്നെ സിനിമ നീക്കം ചെയ്യുകയായിരുന്നു. ജോണ്‍ മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ് മാസമാണ് തീരുമാനിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment