മോഹന്‍ലാലിനും പ്രണവിനും വില്ലന്‍…….. മമ്മൂട്ടിയ്ക്ക് പിതാവായി ജഗപതി ബാബു

കൊച്ചി:പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടനാണ് ജഗപതി ബാബു. ജഗപതി ബാബു എന്നാണ് പേരെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഡാഡി ഗിരിജയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിച്ച ആദിയിലും ഡാഡി ഗിരിജ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് ജഗപതി ബാബു.

ഇപ്പോള്‍ ജഗപതി ബാബു രണ്ട് സിനിമകളില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. രാം ചണണ്‍ സിനിമയായ രംഗസ്ഥലത്തിലെ മികച്ച പ്രകടനത്തിന് ശേഷം ജഗപതി ബാബു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. സല്‍മാന്‍ഖാന്‍ ചിത്രം ദബാംഗ് 3യിലെ വില്ലനായാണ് ജഗപതി ബാബു തന്റെ ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുന്നത്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ അഭിനയിക്കുന്ന യാത്ര എന്ന ചിത്രത്തിലും ജഗപതി ബാബു ഉണ്ട്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായാണ് ജഗപതി ബാബു അഭിനയിക്കുന്നത്.

ജനകീയനായിരുന്ന ആന്ധ്ര മുഖ്യമന്ത്രിയാണ് വൈഎസ് രാജശേഖര റെഡ്ഡി. വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതിന്റെ വിഷമം സഹിക്കാനാവാതെ നൂറോളം പേരാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

pathram desk 2:
Related Post
Leave a Comment