ഊര്‍മിളയുടെ ഫേയ്സ്ബുക് അപ്രത്യക്ഷമായി…. പകരം മകള്‍ ഉത്തര ഉണ്ണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം

കൊച്ചി:അമ്മ വിവാദത്തിലെ പ്രതികരണം നടി ഊര്‍മിള ഉണ്ണിയ്ക്ക് പ്രതിനായിക പരിവേഷം നല്‍കിയിരിക്കുകയാണ്. അവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം ട്രോളുകളും ചീത്തവിളിയുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ അമ്മയ്ക്ക് കിട്ടേണ്ട ചീത്തവിളിയെല്ലാം ഇപ്പോള്‍ കിട്ടുന്നത് മകള്‍ ഉത്തര ഉണ്ണിക്കാണ്. ഊര്‍മിളയുടെ ഫേയ്സ്ബുക് അപ്രത്യക്ഷമായതോടെയാണ് മകളുടെ ഫേയ്സ്ബുക്ക് പേജില്‍ വന്ന് ഒരുവിഭാഗം തെറിവിളി തുടരുന്നത്.

എന്ത് പ്രശ്നമുണ്ടായാലും അപ്പോള്‍ തന്നെ അതില്‍ ഉള്‍പ്പെട്ട ആളുടെ ഫേയ്സ്ബുക്കില്‍ കയറി ചീത്ത വിളിക്കുക എന്നത് മലയാളികളുടെ സ്വഭാവമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ഇരയായിരിക്കുയാണ് ഉത്തര ഉണ്ണിയും. എന്നാല്‍ അമ്മയ്ക്ക് കേള്‍ക്കേണ്ട തെറിയാണ് മകള്‍ വാങ്ങിക്കൂട്ടുന്നത്. പ്രശ്നം രൂക്ഷമായതോടെ ഊര്‍മിളയുടെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്സില്‍ കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. തുടര്‍ന്ന് നടിയുടെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു. അതോടെയാണ് മകള്‍ ഉത്തരയെ അക്രമിക്കാന്‍ തുടങ്ങിയത്. അസഭ്യപദങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരയ്ക്ക് നേരേ സൈബര്‍ ആക്രമണം. അതേസമയം അമ്മയുടെ നിലപാടിന് മകളെ ആക്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വളരെ തരംതാഴ്ന്ന പ്രതികരണമാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നു.

നിങ്ങള്‍ ഒരു അമ്മ അല്ലേ? ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ ആശങ്കയില്ലേ എന്നിങ്ങനെയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വളരെ അപഹാസ രൂപത്തിലുള്ള പ്രതികരണമാണ് ഇവരില്‍ നിന്നുണ്ടായത്. അമ്മേ കാണണം, അമ്മേ… അമ്മേ… എന്നും ഒരു ഫോണ്‍ വരുന്നുണ്ട് നോക്കട്ടേ എന്നിങ്ങനെയുള്ള മറുപടികളാണ് ഇവര്‍ നല്‍കിയത്. എത്ര നല്ല കാര്യങ്ങള്‍ നടക്കുന്നു അതിനേക്കുറിച്ച് സംസാരിച്ചൂടെ എന്ന് മാധ്യമങ്ങളോട് ഊര്‍മിള ഉണ്ണി തിരിച്ച് ചോദിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment