മദ്യപിച്ച് ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫി, പൊലിസ് അക്കാദമിയിലെ ട്രെയിനി പൊലിസുകാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: മദ്യപിച്ച് ജഡ്ജിയുടെ കസേരയില്‍ ഇരുന്ന് സെല്‍ഫിയെടുത്ത ട്രെയിനി പൊലിസുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉമാരിയയില്‍ ശനിയാഴ്ച്ചയാണ് സംഭവം. പൊലിസ് അക്കാദമിയിലെ ട്രെയിനി പൊലിസ് കോണ്‍സ്റ്റബിള്‍ രാം അവതാര്‍ റാവത്ത് ആണ് പിടിയിലായത്.

ജില്ലാ ജഡ്ജിയുടെ മുറിയുടെ സമീപത്തുകൂടെ പോകുകയായിരുന്ന റാവത്ത്, മുറി പൂട്ടിയില്ലെന്നതു കണ്ട് ഇയാള്‍ അകത്തുകയറുകയും ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ സംഭവം കണ്ടു വന്ന കോടതി ജീവനക്കാരനായ ശക്തി സിങ് ഇയാളെ കൈയ്യോടെ പിടികൂടുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 448 വകുപ്പ് പ്രകാരം, അതിക്രമിച്ചു കയറിയതിനാണ് റാവത്തിനെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു.ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

pathram desk 2:
Related Post
Leave a Comment