വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി സ്വന്തം നഗ്നചിത്രങ്ങള്‍ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയിലേക്ക് അയച്ചു!!! കൊച്ചിയില്‍ ബന്ധുവായ യുവതിയില്‍ നിന്ന് പണം തട്ടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചെയ്തത്

കൊച്ചി: യുവാവ് തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് തടയാനെന്ന പേരില്‍ ബന്ധുവായ യുവതിയില്‍ നിന്ന് 70,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിടിയില്‍. കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് വ്യാജ ഐഡി നിര്‍മ്മിച്ച് സ്വന്തം ഫേസ്ബുക്ക് ഐഡിയിലേക്ക് തന്നെ അയച്ച് പണം തട്ടാന്‍ ശ്രമിച്ചത്.

പരിചയക്കാരനായ യുവാവിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി അതില്‍ നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കും എന്നൊരു ഭീഷണി സന്ദേശവും വ്യാജ ഐഡിയില്‍ നിന്ന് സ്വന്തം ഐഡിയിലേക്ക് അയച്ചു.

ഈ സന്ദേശം കാണിച്ചാണ് ബന്ധുവായ യുവതിയില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനെന്ന വ്യാജേനെ 70,000 രൂപ വാങ്ങിയത്. എന്നാല്‍ പണം നല്‍കിയ ശേഷം യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത് കാണിച്ച് യുവാവിന്റെ പേരില്‍ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തട്ടാന്‍ താന്‍ മെനഞ്ഞെടുത്ത കഥയാണ് ഇതെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment