സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല പ്രചരണം; 22കാരന്‍ പിടിയില്‍

ഹൈദരാബാദ്: സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല പ്രചരണം നടത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയും ഫെയ്സ്ബുക്കും ഉണ്ടാക്കി മറ്റു സഹപാഠികള്‍ക്ക് മോശം മെസ്സേജും ചിത്രങ്ങളുമുള്‍പ്പെടെ അയച്ച കുമാര്‍ വെറ്റല്‍ എന്ന 22കാരനാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ ആണ്‍കുട്ടിയെ പിടികൂടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി മറ്റ് ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളുമായും സൗഹൃദത്തിലാവുകയും അവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതെയാണ് കുമാര്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

pathram desk 1:
Related Post
Leave a Comment