പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന തോല്‍ക്കും!!! ഫ്രാന്‍സ് കപ്പ് സ്വന്തമാക്കും; പ്രവചനവുമായി എന്‍.എസ് മാധവന്‍

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ പ്രവചനവുമായി പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. ഫ്രാന്‍സിനെതിരെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന പരാജയപ്പെടും. വിജയി ഫ്രഞ്ചുകാരായിരിക്കുമെന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. ലോകകപ്പും ഫ്രാന്‍സ് സ്വന്തമാക്കുമെന്നാണ് മാധവന്‍ പ്രവചിക്കുന്നത്.

മലയാള മനോരമയ്ക്ക് വേണ്ടിയാണ് എന്‍ എസ് മാധവന്‍ കളി പ്രവചിക്കുന്നത്. ഉറുഗ്വായ്ക്കെതിരെ പോര്‍ച്ചുഗലും റഷ്യയ്ക്കെതിരെ സ്പെയിനും ഡെന്മാര്‍ക്കിനെതിരെ ക്രൊയേഷ്യയുടെ വിജയിക്കുമ്പോള്‍ ബ്രസീല്‍ മെക്സിക്കോയേയും ബെല്‍ജിയം ജപ്പാനെയും സ്വീഡര്‍ സ്വിസര്‍ലന്‍ഡിനേയും കൊളംമ്പിയ ഇംഗ്ലണ്ടിനെയും പ്രീക്വാര്‍ട്ടറില്‍ തകര്‍ക്കുമെന്ന് എന്‍എസ് മാധവന്‍ വിലയിരുത്തുന്നു.

ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനേയും സ്പെയിന്‍ ക്രെയേഷ്യയേയും ബ്രസീല്‍ ബല്‍ജിയത്തേയും കൊളംമ്പിയ സ്വീഡനേയും തോല്‍പിക്കുമെന്നാണ് എന്‍ മാധവന്‍ പറയുന്നത്. സെമില്‍ ബ്രസീലിനെതെ ഫ്രാന്‍സിനും കൊമ്പിയക്കെതിരെ സ്പെയിനും ജയിക്കുമെന്ന് മാധവന്‍ കണക്ക് കൂട്ടുന്നു. ഇതോടെ സംജാതമാകുന്ന ഫ്രാന്‍സ്-സ്പെയിന്‍ ഫൈനലില്‍ അവസാന ചിരി ഫ്രഞ്ചുകാര്‍ക്കായിരിക്കുമെന്നാണ് മാധവന്റെ വിലയിരുത്തല്‍.

നേരത്തേയും മനോരമ കിക്കോഫിന് വേണ്ടി എന്‍ എസ് മാധവന്‍ പ്രവചനം നടത്തിയിരുന്നു. പോളണ്ടും ജര്‍മ്മനിയും ഒഴികെ എന്‍ എസ് മാധവന്റെ പ്രവചനം പോലെ തന്നെയാണ് ടീമുകള്‍ രണ്ടാം റൗണ്ടിലെത്തിയത്.

pathram desk 1:
Related Post
Leave a Comment