അവസാനഘട്ട ലൊക്കേഷന്‍ അന്വേഷണത്തില്‍ പൃഥ്വി ലൂസിഫറായി ലാലേട്ടന്റെ പരകായപ്രവേശം ജൂലായ്18ന് തുടങ്ങും

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂലായ് 18 ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.നിലവില്‍ രഞ്ജിത്തിന്റെ ‘ഡ്രാമ’, സൂര്യയോടൊപ്പമുള്ള തമിഴ് ചിത്രം എന്നിവയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് മോഹന്‍ലാല്‍. തിരിച്ചു വന്നാലുടന്‍ താരം ലൂസിഫറില്‍ ജോയിന്‍ ചെയ്യും.ലൂസിഫറില്‍ വമ്പന്‍ താരനിരയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ നായകവേഷം കൂടാതെ വില്ലനായി വിവേക് ഒബ്റോയിയും നായികയായി മഞ്ജു വാര്യരും വരും എന്ന് പറയപ്പെടുന്നു. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളായുണ്ടാകുമെന്നും സിനിമ വൃത്തങ്ങള്‍ പറയുന്നു.

ട്രാഫിക്കിലൂടെ മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്ന ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനുള്ള ആദരമായിരിക്കും ചിത്രം എന്ന് പറഞ്ഞതോടെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫര്‍ കാത്തിരുന്നത്.എന്നാല്‍ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് ബോധ്യമുണ്ടന്നും എന്നാല്‍ അതിന്റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുരളിഗോപി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

ലൂസിഫറിനെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നതു മുതല്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ നൂറാമത്തെ ചിത്രമായ അഞ്ജലി മേനോന്‍ സിനിമ ‘കൂടെ’യും റോഷ്‌നി ദിനകറര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയും അടുത്ത മാസം തിയറ്ററുകളിലെത്തും.

pathram desk 2:
Related Post
Leave a Comment