മോഹന്‍ലാലിന്റെ ‘ഡ്രാമ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന ചിത്രം ഡ്രാമയില്‍ കണ്ണാടി വെച്ച് വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം ആഗസ്റ്റ് 24ാം തീയതി തീയേറ്ററുകളിലെത്തും. ഡ്രാമയുടെ ടീസര്‍ നാളെ രാവിലെ പത്തുമണിക്ക് പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

സിനിമയുടെ പ്രധാനലൊക്കേഷന്‍ ലണ്ടന്‍ ആണ്. നിരഞ്ജ് മണിയന്‍പിള്ള,രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍. വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് നിര്‍മാണം.

pathram desk 2:
Related Post
Leave a Comment