വീണ്ടും ആക്ഷന്‍ ഹീറോയിന്‍ ആയി നയന്‍താര, ഇമൈക്ക നൊടികള്‍ ട്രെയിലര്‍ എത്തി

നയന്‍താരയേയും അഥര്‍വയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഇമൈക്ക നൊടികള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ ആണ് സിനിമ. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അനുരാഗിന്റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്.

കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ജീവ, ആദി ദ്വയമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

pathram desk 2:
Related Post
Leave a Comment