അടിമുടി മാറ്റവുമായി പുതു തലമുറ ഓള്‍ട്ടോ വരുന്നു

വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ പുത്തന്‍ തലമുറ ഓള്‍ട്ടോ എത്തുന്നു. അവതരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കിയാണ് പുതുതലമുറഓള്‍ട്ടോ 800എത്തുന്നത്. ജാപ്പനീസ് വിപണിയിലുള്ള ഓള്‍ട്ടോയില്‍ നിന്നും പ്രചോദമേറ്റ ഡിസൈനിയിലായിരിക്കും പുത്തന്‍ തലമുറ ഓള്‍ട്ടോയുടെ അവതരണം.

വൈദ്യുത മിററുകള്‍, ടച്ച്സ്‌ക്രീന്‍ സംവിധാനം, വൈദ്യുത പവര്‍ വിന്‍ഡോ തുടങ്ങിയ നൂതന ഫീച്ചറുകളും പുതിയ ഓള്‍ട്ടോയില്‍ പ്രതീക്ഷിക്കാവുന്നതാണ്. നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ കരുത്തില്‍ തന്നെയായിരിക്കും പുത്തന്‍ ഓള്‍ട്ടോ എത്തുക. 67 ബിഎച്ച്പിയും 91 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംതേടിയിരിക്കുന്നത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഒരുങ്ങുന്നതായിരിക്കും.

pathram desk 2:
Related Post
Leave a Comment